പിതാമകന്‍ എന്ന സിനിമയിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട വിക്രം ഏറ്റവും ഒടുവില്‍ സ്വന്തമാക്കിയത് ഓഡി ആര്‍8ന്റെ വി8 എന്ന മോഡലാണ്. ദൈവത്തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിക്രം ഓഡി ആര്‍8 സ്വന്തമാക്കുന്നത്.
ഒരുകോടി രൂപയിലേറെ വിലയുള്ള ഓഡി ആര്‍ 8 കരുത്തേറിയ സ്‌പോര്‍ട്‌സ് കാര്‍ വിഭാഗത്തില്‍പ്പെട്ടതാണ്. 60 മൈല്‍ വേഗത കൈവരിക്കാന്‍ വെറും മൂന്നു സെക്കന്‍ഡ് മതി. വിക്രമിന്റെ അറിവില്‍ ബോളിവുഡ് യുവതാരം രണ്‍ബീര്‍ കപൂര്‍ മാത്രമാണ് ഓഡി ആര്‍8 സ്വന്തമായുള്ള മറ്റൊരു ഇന്ത്യന്‍ സിനിമാതാരം. കാര്‍ സ്വന്തമാക്കിയെങ്കിലും സ്വസ്ഥമായി ഒന്ന് ഓടിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ഷൂട്ടിംഗ് തിരക്കുകളും ചെന്നൈയിലെ ട്രാഫിക്കുമാണ് കാര്‍ നല്ലതുപോലെ ഓടിച്ചുനോക്കാന്‍ സാധിക്കാത്തതിന് വിക്രം കുറ്റപ്പെടുത്തുന്നത്.
ഓഡി ആര്‍8 കൂടാതെ, പോര്‍ഷെ കരീരെ, മിസ്‌തുബിഷി പജീറോ, ടയോട്ട ഇന്നോവ എന്നിവ ഉള്‍പ്പടെ എട്ടുകാറുകളാണ് വിക്രത്തിന് സ്വന്തമായുള്ളത്. ചെന്നൈയ്‌ക്ക് പുറത്ത് കാറില്‍ പോകുമ്പോള്‍ പജീറോയാണ് വിക്രം ഉപയോഗിക്കാറുള്ളത്.



No comments:
Post a Comment