പുറമെയും അകമെയും നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 20.55 ലക്ഷമാണ് ഔട്ട്‌ലാന്‍ഡര്‍ ക്രോമിന് ഡല്‍ഹി എക്‌സ് ഷോറൂം വില. ഹാട്ടെ റെഡ്, വോഗ് വൈറ്റ്, ഷിമ്മറിംഗ് ആഷ്, റണ്‍വേ ഗ്രേ എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ലിമിറ്റഡ് എഡിഷനായാണ് ഔട്ട്‌ലാന്‍ഡര്‍ ക്രോം പുറത്തിറക്കിയത്. അതിനാല്‍ ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും വാഹനം ലഭ്യമാകുക.
ക്രോം പേ്‌ളറ്റഡ് റിയര്‍വ്യൂ മിറര്‍ കൂടുതല്‍ മനോഹരമായിട്ടുണ്ട്. വാഹനത്തിനുള്ളില്‍ മുകള്‍വശത്തായാണ് ഡിവിഡി പ്‌ളെയര്‍, 9 ഇഞ്ച് ക്രിസ്‌റ്റല്‍ ക്‌ളിയര്‍ ടിഎഫ്‌ടി സ്‌ക്രീന്‍, റോക്ക്‌ഫോര്‍ഡ് ഫോസ്‌ഗേറ്റ് മ്യൂസിക് സിസ്‌റ്റം തുടങ്ങിയവയ്‌ക്കും പുതുമയുണ്ട്. എല്‍സിഡി ഫ്‌ളോര്‍ ഇല്യൂമിനേഷന്‍ ലാംപുകളാണ് മറ്റൊരു സവിശേഷത. ഉള്‍വശത്ത് കൂടുതല്‍ പ്രകാശം നല്‍കുന്നതാണ് ഈ ലാംപുകള്‍.



No comments:
Post a Comment