അപ്രില്ലയുടെ പ്രശസ്‌ത മോഡലുകളായ ആര്‍എസ്‌വി4, ആര്‍എസ്‌വി4 ആര്‍, ആര്‍എസ്‌വി4 എപിആര്‍സി എന്നിവയ്‌ക്ക് പുറമെ ടോപ്പ് വേരിയന്റായ ആര്‍എസ്‌വി4 ഫാക്‌ടറിയും ഇന്ത്യയില്‍ പുറത്തിറക്കും.
ആര്‍എസ്‌വി4 സീരീസിന് പുറമെ മാനാ850(10 ലക്ഷം രൂപ), മാനാ850 എബിഎസ്(10.75 ലക്ഷം രൂപ), ടൗണോ എപിആര്‍സി(14 ലക്ഷം രൂപ) എന്നിവയും ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കും. തുടക്കത്തില്‍ മുംബയ്, ഡല്‍ഹി എന്നിവിടങ്ങളിലായിരിക്കും അപ്രില്ല ബൈക്കുകള്‍ ലഭ്യമാകുക. ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു. ബുക്ക് ചെയ്‌താല്‍ ആറ് ആഴ്‌ചകള്‍ക്കകം അപ്രില്ല ബൈക്കുകള്‍ സ്വന്തമാക്കാം.



No comments:
Post a Comment