അഹങ്കാരവും തലക്കനവും കാട്ടുന്നതില്‍ ലേശം പോലും പിശുക്കില്ലാത്ത റോമയും മൈഥിലിയും ആയിരിക്കും ഇനി വിലക്ക് ചോദിച്ചു വാങ്ങുന്ന താരങ്ങള്‍ എന്നാണു ഇപ്പോള്‍ മലയാള സിനിമ രംഗത്ത് പറഞ്ഞു കേള്‍ക്കുന്ന കഥ.
ഒരു സിനിമയുടെ ചിത്രീകരണ വേളയില്‍ സഹതാരങ്ങളോടും നിര്‍മ്മതാക്കളോടും എങ്ങനെ പെരുമാറണമെന്ന് അറിയാത്ത റോമയും മൈഥിലിയും മുതിര്‍ന്ന താരങ്ങളെയും മൈന്‍ഡ് ചെയ്യറില്ലെന്നന്നു പറഞ്ഞുകേള്‍ക്കുന്നത്. പണവും പ്രശസ്തിയും അംഗീകാരങ്ങളും വന്നുചേരുമ്പോള്‍ നില മറന്നു പോകുന്നതാണ് യുവ താരങ്ങളുടെ പ്രശ്നം. ഒരു സിനിമാ താരമായി പ്രശസ്തി ആര്‍ജ്ജിക്കുമ്പോള്‍ വിനയവും സാമാന്യ മര്യാദയും കാട്ടാന്‍ ശ്രമിച്ചില്ലെങ്കില്‍ എത്ര കഴിവുള്ളവര്‍ ആണെങ്കിലും പിന്തള്ളപ്പെട്ടു പോകും എന്ന വസ്തുത യുവതാരങ്ങള്‍ മറക്കാതിരുന്നാല്‍ നന്ന്.



No comments:
Post a Comment