അതിനാലാണ് അതൊരു സ്വകാര്യ ചടങ്ങാക്കിയത്. വിവാഹത്തിന്റെ പേരിലുള്ള വിവാദം അനാവശ്യമായിരുന്നു. അത് എന്റെ കരിയറിനെ ബാധിച്ചുവെന്ന് കരുതുന്നില്ല- പൃഥ്വി പറയുന്നു.
താന്‍ ഒരു നിഷേധിയല്ലെന്നും ജനങ്ങള്‍ക്കിടയിലുള്ള ഇമേജിനെ കുറിച്ച് ആശങ്കകളില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഞാന്‍ യാഥാര്‍ത്ഥ്യങ്ങള്‍ പറയുന്നുവെന്നേയുള്ളു. എന്നെ ആരെങ്കിലും മാതൃകയാക്കണമെന്നോ ഞാന്‍ മാത്രമാണ് ശരിയെന്നോ ഉള്ള അഭിപ്രായമില്ല- പൃഥ്വി പറഞ്ഞു. സ്വഭാവം വച്ച് ഞാനൊരു അന്തര്‍മുഖനാണ്. ഒരു പരിചയവുമില്ലാത്തവരുമായി എനിക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടാണ്. രണ്ട് ഓപ്ഷനുകളാണ് എന്റെ മുന്നിലുള്ളത്, ഒന്ന് ഞാന്‍ എങ്ങനെയാണോ അങ്ങനെയിരിക്കുക, രണ്ടാമത്തേത് സ്വന്തം സ്വഭാവം മറച്ചുവെച്ച് മറ്റൊരാളായി അഭിനയിക്കുക. അതായത് ക്യാമറയ്ക്ക് മുന്നിലും പിന്നിലും അഭിനയിക്കുക. ഇതില്‍ ആദ്യത്തേതാണ് ശരിയെന്നാണ് എന്റെ പക്ഷമെന്നു പൃഥ്വി പറഞ്ഞു.



No comments:
Post a Comment